വയർ കുറയ്ക്കാൻ ‘മഞ്ഞൾ ചായ’

ഇന്ത്യൻ ഭക്ഷണങ്ങളിലെ അവിഭാജ്യ ഘടകമാണ് മഞ്ഞൾ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന വോളറ്റൈൽ ഓയിലുകൾ, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവയാണ് മഞ്ഞളിന്‍റെ ഔഷധമൂല്യത്തിന് കാരണം. അലർജി തുമ്മൽ, ചുമ എന്നിവയ്ക്ക് മഞ്ഞൾ അത്യുത്തമമാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അമിതഭാരത്തിനും വയർ കുറക്കാനും മഞ്ഞൾ നല്ലതാണ്. ഇതിനായി ‘ടർമറിക് ടീ’ അഥവാ ‘മഞ്ഞൾ ചായ’ ഉണ്ടാക്കി കുടിക്കുകയാണ് വേണ്ടത്. പേരിൽ […]

വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്, എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്

ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച്‌ വൈദ്യ നിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച്‌ രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തല കഴുകാന്‍ പ്രകൃതിദത്ത […]

വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളി; ഉപയോഗിക്കേണ്ടതിങ്ങനെ

നമ്മുടെ അടുക്കളയില്‍ നിന്ന് മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും അരച്ചോ ചെറുതായി അരിഞ്ഞോ ഒക്കെ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ചിലര്‍ രുചിക്ക് വേണ്ടിയാണെങ്കില്‍ മറ്റു ചിലര്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഉപയോഗിക്കാറ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, രക്തയോട്ടം ത്വരിതപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം വെളുത്തുള്ളി ഏറെ സഹായകമാണ്. ശരീര വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഏറെ സഹായകമാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയലാണ് വെളുത്തുള്ളിയുടെ പ്രധാന ധര്‍മ്മം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-6, വിറ്റാമിന്‍-സി, മാംഗനീസ്, കാത്സ്യം- […]

പെട്ടെന്ന് ദേഷ്യം വരുന്നവരാണോ നിങ്ങള്‍.?

പെട്ടെന്ന് ദേഷ്യം വരുന്നവരാണ് നിങ്ങള്‍ എങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. കാരണം മുന്‍കോപം ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് സംബന്ധിച്ച്‌ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വളരെയധികം കോപത്താല്‍ ദേഷ്യപ്പെട്ടതിന് ശേഷമുള്ള രണ്ട് മണിക്കൂര്‍ സമയം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാദ്ധ്യത വളരെ അധികമാണെന്നാണ് പഠന നിരീക്ഷണ ഗവേഷണം പറയുന്നത്. എന്നാല്‍, ദേഷ്യം ഹൃദയാഘാതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. നിരവധി ആളുകളെ […]

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനിടാറുണ്ടോ..?

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാത്രിയിലുടനീളം ഇങ്ങനെ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നത് തീപിടുത്തത്തിന് കാരണമായേക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച അബുദാബിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്‌ പൊലീസ് അറിയിപ്പ് നല്‍കിയത്. ഫോണുകളില്‍ ചാര്‍ജ് നിറഞ്ഞാല്‍ പിന്നീട് അധികമായി ചാര്‍ജ്ജ് ചെയ്യപ്പെടുന്നതും അങ്ങനെ ഫോണ്‍ ചൂടാകുന്നതും തടയുന്ന സംവിധാനം ആധുനിക സ്മാര്‍ട്ട് ഫോണുകളിലും ചാര്‍ജറുകളിലുമുണ്ട്. എന്നാല്‍ ശരിയായ ചാര്‍ജറിലല്ലാതെ ഫോണ്‍ […]

വാളന്‍പുളിയും തൈരും, താരന്‍ പമ്പ കടക്കും

മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍.  ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും […]

ഒലീവ് ഒായില്‍ ദിവസവും മുഖത്ത് പുരട്ടിയാല്‍

ചര്‍മ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആ​ഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ ഇനി മുതല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പണം കളയേണ്ട. അല്‍പം ഒലീവ് ഒായില്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കാം. മുഖത്തെ ചുളിവ് മാറാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഒായില്‍ . ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഒായിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണം മാത്രമല്ല […]

കാരണം കണ്ടെത്തി മുടികൊഴിച്ചില്‍ തടയാം

പ്രായഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടി കൊഴിച്ചില്‍ തടയുന്നതിന് പലതരത്തിലുള്ള കൃത്രിമ മരുന്നുകളും വിപണിയിലുള്ള ഇക്കാലത്ത് അതൊന്നു പരീക്ഷിക്കാത്തവരായും ആരും ഉണ്ടാവില്ല. മുടി കൊഴിച്ചിലിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. ഇത്തരം കാരണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയാത്തതാണ് കാര്യങ്ങള്‍ വഷളാവാനുള്ള പ്രധാന കാരണം. എന്ത് രോഗത്തിനും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍ എന്ന് പറയുന്നത് പോലെ മുടി കൊഴിച്ചിലിന്‍റെയും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍. താരനാണ് മുടികൊഴിച്ചിലിന്‍റെ ഒരു പ്രധാന കാരണം. […]

വെള്ളംകുടി അമിതമായാലും അപകടം…

ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്‍റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഗ്ലാസ്സ് വെള്ളം പതിയെ അതിരാവിലെ അല്‍പാല്‍പ്പമായി കുടിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനു ഉത്തമാണ് എന്ന് ആയുര്‍വേദം പറയുന്നുണ്ട്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വെളളം കൂടുതല്‍ കുടിക്കുമ്ബോള്‍ രക്തത്തിന്‍റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇത് ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുകയും വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇത് […]

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തിരികെയെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളമൊക്കെ ഇറങ്ങി തുടങ്ങി, പലരും വീടു വൃത്തിയാക്കേണ്ട തിരക്കിലാണ്. ഇനിയാണ് അപകടങ്ങള്‍ വരാന്‍ പോകുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പല അപകടങ്ങളും നിങ്ങളറിയാതെ ഉണ്ടാകാം. അതൊഴിവാക്കാന്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. 1. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷ, പാചകഗ്യാസ്, വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 2. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക 3. വീടുകളും സ്ഥാപനങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് […]