വ്യത്യസ്ത മേക്കോവറുമായി മമ്മൂക്ക; ‘യാത്ര’ കേരളത്തിലും മിന്നിക്കും

വ്യത്യസ്ത പ്രമേയം പറയുന്നതും മാസ് എന്‍റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ‘യാത്ര’.  ചിത്രീകരണം പൂര്‍ത്തിയായ യാത്ര നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച വരവേല്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 21നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് […]

താരനിശയെ ചൊല്ലി തര്‍ക്കം; ഒത്തു തീര്‍പ്പില്‍ കൈകോര്‍ത്ത് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

കൊച്ചി: താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മില്‍ നടന്ന തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് എത്തി. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശ ഡിസംബര്‍ ഏഴിന് തന്നെ നടത്താന്‍ തീരുമാനമായി. അബുദാബിയില്‍ വെച്ചാണ് താരനിശ നടക്കുക. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് […]

വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുക തന്നെ ചെയ്യും; ‘സര്‍ക്കാരി’ന് കമല്‍ഹാസന്‍റെ പിന്തുണ

വിജയ് യുടെ ദീപാവലി ചിത്രം സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കമല്‍ഹാസന്‍റെ മറുപടി. ‘റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും.’ കമല്‍ ട്വിറ്ററില്‍ കുറിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ‘സര്‍ക്കാരി’നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ […]

‘സര്‍ക്കാര്‍’ തമിഴ്‌നാട് സര്‍ക്കാരിന് തലവേദനയാകുന്നു: കടമ്പൂര്‍ രാജു

മെര്‍സലിന് പിന്നാലെ വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദത്തിന് തിരികൊളുത്തുന്നു. സിനിമയിലെ രാഷ്‌ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നിക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു ആവശ്യപ്പെട്ടു. രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ നല്ലതായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിലെ രാഷ്‌ട്രീയ പരാമര്‍ശങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാത്ത സാഹചര്യം വളര്‍ന്നു വരുന്ന നടനായ […]

നിലപാടിലുറച്ച് എംടി; കേസ് 13ലേക്ക് മാറ്റി

കോഴിക്കോട്: തിരക്കഥ തിരിച്ചു നല്‍കണം എന്ന നിലപാടിലുറച്ച് എംടി. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കേസില്‍ നിലപാടിലുറച്ച് എംടി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നും എംടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13 ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം […]

വിജയുടെ സര്‍ക്കാരിനും രക്ഷയില്ല! ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നു

കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ സര്‍ക്കാര്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടിലെ പുതിയ ചിത്രവും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമ വിജയകരമായി മുന്നറുന്നതിനിടെ ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പ് വരാറുളള ഒരു പ്രമുഖ വെബ്‌സെറ്റിലാണ് ചിത്രം വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ എച്ച്‌ ഡി പ്രിന്‍റുകള്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ ഇവര്‍ അറിയിച്ചിരുന്നു. ഇത് തടയാനായി നിര്‍മ്മാതാക്കളായ സണ്‍ […]

’96’ ഇന്ന് 6.30ന് സണ്‍ ടിവിയില്‍

ചെന്നൈ: ദീപാവലി ദിനമായ ഇന്ന് 6.30ന് സണ്‍ ടിവിയില്‍ ’96’ സിനിമയുട സംപ്രേക്ഷണം ഉണ്ടാകും. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നട തൃഷയും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം പാടെ തള്ളികൊണ്ടാണ്ട് ഈ പ്രദര്‍ശനം. ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്‍റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള […]

ട്രെന്‍ഡിംഗ് വസത്രത്തില്‍ അച്ഛനും മകളും, ആശംസകളുമായി ആരാധകര്‍

താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ഇവരിലേക്ക് വൈകാതെ ഒരു താരപുത്രി കൂടി വരാന്‍ സാധ്യതയുണ്ട്. ഗിന്നസ് പക്രു എന്ന അജയ് കുമാറിന്‍റെ മകള്‍ ദീപ്ത കീര്‍ത്തിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അച്ഛനെക്കാള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ദീപ്തയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് ആശംസകളുമായി പക്രു തന്നെ എത്തിയിരുന്നു. ഇന്ന് എന്‍റെ മോളുടെ ജന്മദിനമാണെന്ന് പറഞ്ഞാണ് ദീപ്ത കീര്‍ത്തിയ്ക്ക് അച്ഛന്‍റെ വക ആശംസ എത്തിയത്. പക്രു നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഇളയരാജ. ഇളയരാജയുടെ ലൊക്കേഷനില്‍ […]

ജയസൂര്യയുടെ ‘പ്രേതം 2’ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും

രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ന്‍റെ ട്രെയിലര്‍ ഇന്ന് 7 മണിക്ക് പുറത്തിറങ്ങും.  വീണ്ടും മെന്‍റലിസ്റ്റിന്‍റെ വേഷത്തില്‍ തന്നെയാണ് പ്രേതം 2ല്‍ ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണയുമാണ് നായികമാരായെത്തുന്നത്. പ്രേതം 2വിനു പുറമെ മോഹന്‍ലാലിന്‍റെ ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ദുര്‍ഗയുടെ അടുത്ത ചിത്രം. 2016ലാണ് പ്രേതം റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതം. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ്, ശ്രുതി […]

വക്കീല്‍ വേഷത്തില്‍ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: അഭിഭാഷക വേഷത്തില്‍ പരസ്യത്തിലഭിനയിച്ച അമിതാഭ് ബച്ചനെതിരെ ബാര്‍ കൗണ്‍സിലിന്‍റെ നോട്ടീസ്. ഡല്‍ഹി ബാര്‍ കൗണ്‍സിലാണ് ബച്ചന് വക്കീല്‍ നോട്ടീസയച്ചത്. ഒരു മസാലക്കമ്പനിയുടേതാണ് പരസ്യം. കമ്പനിയ്‌ക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്ത യൂട്യൂബിനെതിരെയും മാധ്യമസ്ഥാപനത്തിനെതിരെയും കൗണ്‍സില്‍ നോട്ടീസയച്ചിട്ടുണ്ട്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍. മുന്‍കൂര്‍ അനുമതിയില്ലാതെ അഭിഭാഷകരുടെ വേഷം പരസ്യത്തിനായി ഉപയോഗിച്ചതാണ് കാരണം. ബച്ചന്‍ അഭിനയിച്ച പരസ്യം ഉടന്‍ നിര്‍ത്തലാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷക വേഷം ഭാവിയില്‍ മറ്റുപരസ്യങ്ങളിലും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം രാജ്യത്തെ എല്ലാ ബാര്‍കൗണ്‍സിലുകള്‍ക്കും […]