സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവു രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,005 രൂപയും പവന് 80 രൂപ കുറഞ്ഞ് 24,040 രൂപയുമായി.  ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് […]

ഇനി 153 രൂപയ്ക്ക് 100 ഇഷ്ട ചാനലുകള്‍ ആസ്വദിക്കാം

ന്യൂഡല്‍ഹി: കേബിള്‍ ടിവി, ഡി.ടി.എച്ച്‌ വഴി ജി.എസ്.ടി അടക്കം 153. 40 രൂപയ്ക്ക് 100 ചാനലുകള്‍ കാണാനുള്ള ബേസ് പാക്കേജ്  ട്രായ് പ്രഖ്യാപിച്ചു. ഇഷ്ട ചാനലുകള്‍ 31ന് മുന്‍പ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കണം.  പാക്കേജ് ഫെബ്രുവരി ഒന്നിന് നിലവില്‍ വരും . ഡിസംബര്‍ 29ന് പുതിയ രീതിയിലേക്ക് മാറണമെന്നാണ് ആദ്യം ട്രായ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കേബിള്‍ ടിവി, ഡി.ടി.എച്ച്‌ കമ്പനികള്‍ക്ക് മുന്നൊരുക്കത്തിനുള്ള സമയം കിട്ടിയില്ലെന്ന കാരണത്താലാണ് ഒരു മാസത്തേയ്ക്ക് പദ്ധതി നീട്ടിവച്ചത്. ഇതിനകം തന്നെ പ്രാദേശിക തലത്തിലെ കേബിള്‍ കമ്പനികള്‍ […]

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 24,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്  71.00 രൂപയും ഡീസലിന് 66.34 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇന്ധന വില കൂടിയിരുന്നു.    

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.    

മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ബെംഗളുരു: 2019 മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്‌മെന്‍റ് കമ്പനിയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് പറയുന്നു.      

സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ബിഎസ്എന്‍എല്‍ 5 ജിയിലേക്ക്

ആലപ്പുഴ: സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി ബി എസ് എന്‍ എല്‍ 5 ജിയിലേക്ക്. മറ്റുളള കമ്പനികള്‍ അതിവേഗം ഫോര്‍ജിയിലേക്ക് മാറിയപ്പോള്‍ നിശബ്ദത പാലിച്ചത് ബിഎസ്എന്‍എല്ലിന്റെ ജനപ്രീതിക്ക് ഇടിവുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ  കമ്പനികള്‍ക്ക് മുന്‍പേ ഫൈവ് ജി സൗകര്യം കൊണ്ടുവരാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്തും 2022 ഓടെ കേരളത്തിലും ഫൈവ് ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള പരിശ്രമത്തിലാണ്  ബിഎസ്എന്‍എല്‍ അധികൃതര്‍. ഇതോടനുബന്ധിച്ച് […]

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപ ആഭ്യന്തര വിപണിയില്‍ കുറവുണ്ടായിരുന്നു.  

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഇത്രതന്നെ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. 23,640 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഫറുകളുടെ പെരുമഴ ഒരുക്കി ആമസോണില്‍ വിറ്റഴിക്കല്‍ മേള

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായി ആമസോണില്‍ വമ്പന്‍ ഓഫറുകളുമായി വിറ്റഴിക്കല്‍ മേള. ആയിരത്തോളം ബ്രാന്‍ഡുകളുടെ രണ്ട് ലക്ഷത്തോളം വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ഓഫറിന്‍റെ ഭാഗമായി വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 23 അര്‍ധാരാത്രി വരെ ഓഫര്‍ ലഭ്യമാണ്. ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡാ, ടൈമെക്‌സ്, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്‌കൈബാഗ്‌സ്, എന്നീ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ ഓഫറിലൂടെ ലഭ്യമാകും. 5000 രൂപക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. […]