ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് നേരെ കയ്യേറ്റം; 200 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് നേരെ കയ്യേറ്റം നടത്തിയ സംഭവത്തില്‍ 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനിയായ 52കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച്‌ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പോലീസ് അറിയിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി (52)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. ശബരിമല ദര്‍ശനത്തിനു യുവതിയെത്തിയെന്ന സംശയത്തില്‍ സന്നിധാനത്തു പ്രതിഷേധമുയരുകയായിരുന്നു. ചെറുമക്കള്‍ ഉള്‍പ്പെടെ ഒരു സംഘമായാണു ലളിത ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ വലിയ നടപ്പന്തലിലെത്തിയ ഇവര്‍ക്കുനേരെ ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്ന് പോലീസ് അറിയിച്ചു. പിന്നീടു ഭക്തരുടെ കൂടി സഹകരണത്തോടെ ഇവര്‍ ദര്‍ശനം നടത്തി. പ്രതിഷേധത്തിനിടെ സന്നിധാനം പോലീസ് സ്‌റ്റേഷനുമുന്നില്‍ നേരിയ സംഘര്‍ഷമുണ്ടായി.

ഇതോടെ ഒരുമണിക്കൂറോളം സന്നിധാനത്ത് യുദ്ധസമാന സാഹചര്യമുണ്ടാക്കി. പ്രതിഷേധം ശക്തമാക്കി ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരുഭാഗത്തും നിലവിട്ടാല്‍ പ്രതിരോധിക്കാന്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം മറുഭാഗത്തും നിലയുറപ്പിച്ചു.

ബഹളത്തിനിടയില്‍ സംഘത്തിനൊപ്പമെത്തിയ യുവാവിന് മര്‍ദനമേറ്റു. തൃശൂര്‍ തിരൂര്‍ കണ്ടങ്ങേത്ത് വീട്ടില്‍ മൃദുലിനാണ് (23) മര്‍ദനമേറ്റത്. പ്രതിഷേധം പകര്‍ത്തുന്നതിനിടെ അമൃതാ ടി.വി കാമറാമാന്‍ ബിജുവിന് തേങ്ങകൊണ്ട് തലയ്ക്ക് അടിയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെയും കാമറാമാനെയും പ്രതിഷേധക്കാര്‍ വളഞ്ഞപ്പോഴേക്കും ഇവര്‍ ഓടിരക്ഷപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചപ്പോള്‍ ഇത് തടയാതെ പോലീസുകാര്‍ മാറിനിന്നെന്നും ആരോപണമുണ്ട്.

മകന്‍റെ കുട്ടിക്ക് ചോറൂണു നടത്താനാണു സന്നിധാനത്ത് എത്തിയതെന്നു ലളിത പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. 52 വയസാണ് പ്രായം. പമ്പയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധം നടന്നതെന്നും ലളിത വ്യക്തമാക്കി.

prp

Related posts

Leave a Reply

*