ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

ലഖ്‌നൗ: ബുലന്ദ്ഷഹറിലെ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ താന്‍ പ്രതിയല്ലെന്ന് വിശദീകരിക്കുന്ന രീതിയില്‍ ഇയാള്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പശുവിന്‍റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു സുബോധ് കുമാര്‍ സിങ്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലേറുണ്ടായി. അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അഖ്‌ലാഖ് വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. ആക്രമണങ്ങളെ കുറിച്ച് മൗനംപാലിച്ചിരുന്ന യോഗി ആദിത്യനാഥ് ഗോവധത്തിനെതിരെ കര്‍ശന നപടിയെടുക്കുമെന്ന് പറഞ്ഞത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സുബോധ് കുമാറിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. യുപി ഡിജിപി ഒ.പി.സിങും ഇവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി സുബോധ് കുമാറിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും ഒ.പി.സിങ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

prp

Related posts

Leave a Reply

*