പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറു വയസുകാരന്‍ മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍  പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച്‌ ആറു വയസുകാരന്‍ മരിച്ചു. ജാലാഡി ഗൗതമം എന്ന കുട്ടിയാണ് മരിച്ചത്.കുടുംബത്തിലെ മറ്റ് മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞാറാഴ്ച വൈകുന്നേരമായിരുന്നു വീട്ടിലുണ്ടായിരുന്ന പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ചത്. കുറച്ചു വര്‍ഷം പഴക്കമുള്ള  പാത്രം കുട്ടി തുറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*