ആറുദിവസം ബാങ്കുകള്‍ തുറക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുംബൈ: അടുത്ത മാസം ആദ്യം ആറുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും.

ഒരാഴ്ച ബാങ്കിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്‍റ് അശ്വനി റാണ പറഞ്ഞു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കൂട്ട അവധി എടുക്കുന്നത്. എന്നാല്‍ ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഈ ദിവസങ്ങളില്‍ എടിഎമ്മുകളില്‍ പണം ഉണ്ടാകില്ലെന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്നും ആവശ്യമായ പണം കയ്യില്‍ കരുതണമെന്നുമായിരുന്നു വ്യാപകമായി പ്രചരിച്ച സന്ദേശം.

prp

Related posts

Leave a Reply

*