കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ വോട്ടവകാശം നിഷേധിക്കണം, വിവാഹം കഴിക്കാത്തവരെ ആദരിക്കണം: ബാബാ രാംദേവ്

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ യോഗാ ഗുരു ബാബാ രാംദേവിന്‍റെ പക്കല്‍ ഉഗ്രനൊരു ഐഡിയയുണ്ട്. അദ്ദേഹം ആ ഐഡിയ തുറന്ന് പറയുകയും ചെയ്തു.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്നവരുടെ വോട്ടവകാശം എടുത്ത് കളയണമെന്നാണ് പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകന്‍ കൂടിയായ രാംദേവിന്‍റെ ആവശ്യം. വിവാഹം കഴിക്കാതെ ജീവിക്കുന്ന തന്നെപ്പോലുള്ള സന്ന്യാസിമാരെ ആദരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിദ്വാറിലെ ആശ്രമത്തില്‍ അനുയായികളോട് സംസാരിക്കവെയാണ് ബാബാ രാംദേവ് തന്‍റെ  ബാച്ചിലര്‍ പദവിയെക്കുറിച്ച് അഭിമാനം കൊണ്ടത്. രാജ്യത്ത് ജനസംഖ്യ പിടിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് യോഗാ ഗുരു ഈ ഐഡിയ പങ്കുവെച്ചത്. ‘വേദഗ്രന്ഥങ്ങള്‍ പ്രകാരം ചില സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് 10 കുട്ടികള്‍ വരെയാകാമെന്ന് പറയുന്നുണ്ട്. ഇത് ആവശ്യമുള്ളവരും കഴിവുള്ളവും ഇങ്ങനെ ചെയ്യാം. പക്ഷെ ഇന്ത്യയുടെ ജനസംഖ്യ 125 കോടിയില്‍ എത്തിക്കഴിഞ്ഞു, നമുക്ക് ഇതിലേറെ ആവശ്യമില്ല’, രാംദേവ് വ്യക്തമാക്കി.

വിവാഹം കഴിക്കാതെ ജീവിക്കുന്നത് സന്തോഷപ്രദമായ കാര്യം തന്നെയാണെന്ന് ബാബാ രാംദേവ് നേരത്തെയും പറഞ്ഞിട്ടുണ്ട്. ഭാര്യയും, കുട്ടികളുമില്ല, എത്ര സന്തോഷത്തോടെയാണ് ജീവിതം, അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. യോഗാ പ്രസ്ഥാനത്തോടൊപ്പം പതഞ്ജലിയെ എഫ്എംസിജി വിപണിയിലും എത്തിച്ചതോടെ ബാബാ രാംദേവിന്‍റെ ബിസിനസ്സ് സാമ്രാജ്യം വളരുകയാണ്. സ്വദേശി ഉത്പന്നങ്ങള്‍ വഴി മള്‍ട്ടിനാഷണല്‍ കമ്പനികളെ പോലും പതഞ്ജലി വിപണിയില്‍ മറികടന്ന് കഴിഞ്ഞു.

prp

Related posts

Leave a Reply

*