സംസ്ഥാനത്തെ എ.ടി.എം കവര്‍ച്ച; ഒരാള്‍ കൂടി പിടിയില്‍

തൃശൂര്‍: എറണാകുളത്തും തൃശൂരിലും എ.ടി.എം. കവര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. രാജസ്ഥാന്‍ സ്വദേശി ഹനീഷ് ഖാന്‍റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രാജസ്ഥാന്‍ പോലീസിന്‍റെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരു പ്രതി നസീമിന്‍റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

മറ്റൊരു മുഖ്യപ്രതി പപ്പു യാദവ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേരള പോലീസ് ജയിലിലെത്തി ഇയാളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലുള്‍പ്പെടെ പതിനഞ്ചോളം മോഷണ കേസുകളില്‍ പ്രതിയാണ് പപ്പു യാദവ്. എ.ടി.എം. കവര്‍ച്ചക്കായി കോട്ടയത്തുനിന്ന് തട്ടിയെടുത്ത പിക്കപ്പ് വാനും ഓടിച്ചത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്തയാഴ്ചയോടുകൂടി പപ്പു യാദവിനെ കേരളത്തിലെത്തിക്കാമെന്നാണു പ്രതീക്ഷ. മറ്റു പ്രതികളെ ഇന്നും നാളെയുമായി കേരളത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.  അതേസമയം കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണു സൂചന.

 

prp

Related posts

Leave a Reply

*