മതനിന്ദ: ക്രിസ്ത്യന്‍ യുവതി അസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കി

ലാഹോര്‍: മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയായ അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് സാഖിബ് നിസാമാണ് വിധി പുറപ്പെടുവിച്ചത്. വധശിക്ഷ വിധിച്ച നടപടിക്കെതിരേ അസിയ ബീബി നല്‍കിയ ഹര്‍ജിയിലാണ് വിധി. മറ്റ് കേസുകള്‍ ഒന്നും ഇവരുടെ പേരില്‍ ഇല്ലെങ്കില്‍ എത്രയും വേഗം ജയില്‍ മോചിതയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2010ല്‍ അസിയ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷനടപ്പിലാക്കുന്ന തീയതി വിചാരണക്കോടതി പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് ഇതിനെതിരെ അസിയ നല്‍കിയ ഹര്‍ജിയില്‍ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ, അസിയാ ബീബിക്കു വധശിക്ഷ നല്‍കിയതോടെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ജനങ്ങളെ കുടുക്കുന്ന പാക്കിസ്ഥാനിലെ മതനിന്ദാനിയമത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

അസിയാ ബീബി കുറ്റക്കാരിയെന്നു കോടതി വിധിച്ചശേഷം ഇവരുമായി ചര്‍ച്ചനടത്തിയ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ മതനിന്ദ നിയമത്തെ വിമര്‍ശിച്ചിരുന്നു. 2011ല്‍ സല്‍മാനെ അദ്ദേഹത്തിന്‍റെ പോലീസ് ഗാര്‍ഡുതന്നെ വെടിവച്ച്‌ കൊലപ്പെടുത്തി. 1980ല്‍ സിയാ ഉള്‍-ഹക്കിന്‍റെ പട്ടാള ഭരണകൂടമാണ് പാക്കിസ്ഥാനില്‍ മതനിന്ദാ നിയമം നടപ്പിലാക്കിയത്.

prp

Leave a Reply

*