മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ച്‌ അമിത് ഷാ രംഗത്ത്. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ ആരോപിച്ചു .

മനുഷ്യത്വമില്ലാതെയാണ് പോലീസ് തീര്‍ത്ഥാടകരോട് പെരുമാറുന്നത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി . അയ്യപ്പഭക്തരോട് സോവിയറ്റ് തടവുകാരെ പോലെ പെരുമാറാന്‍ എന്ന് മുഖ്യമന്ത്രി കരുതേണ്ട. മനുഷ്യത്വരഹിതമായി ആണ് പെണ്‍കുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് പെരുമാറുന്നത് എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി .

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌ത മൂലം പന്നികളുടെ അവശിഷ്‌ടങ്ങള്‍ക്കൊപ്പവും മാലിന്യക്കൂമ്പാരത്തിലുമാണ് പല തീര്‍ത്ഥാടകരും ഉറങ്ങുന്നത്. പിണറായി വിജയന്‍ തീര്‍‌ത്ഥാടകരോട് തടവുകാരെപ്പോലെ പെരുമാറരുത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാന്‍ എല്‍.ഡി.എഫിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*