ദിവ്യാ ഗോപിനാഥിന്‍റെ ആരോപണങ്ങളില്‍ സത്യമുണ്ട്; അലന്‍സിയര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ

മീ ടു വിവാദം രാജ്യത്തിനകത്ത് വിവിധ മേഖലകളെ പിടിച്ചു കുലുക്കുകയാണ്. മലയാള സിനിമാരംഗത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെതി രെയും വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്തെത്തുകയാണ്.

നടനും ഇടതുപക്ഷ എം എൽ എ യുമായ മുകേഷിനെതിരെ ചലച്ചിത്ര സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ അalencieലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇതിനു വിശദീകരണവുമായാണ് നടൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.നടി ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് ആണ് അലൻസിർ പറയുന്നത്.എന്നാൽ അത് പൂർണ്ണമായും ശരിയല്ല എന്നാണ് നടന്‍റെ വാദം. മദ്യ ലഹരിയിൽ പലപ്പോഴും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്ന് അലൻസിയറും സമ്മതിക്കുകയാണ്.

അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ചിരിക്കുന്നത്. പേരു പറയാതെ പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് ആദ്യം യുവതി ആരോപണം ഉന്നയിച്ചത്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ ആ യുവതി താനാണെന്ന് വെളിപ്പെടുത്തി ദിവ്യ തന്നെ രംഗത്ത് വരികയായിരുന്നു.

അതേസമയം ആവശ്യമെങ്കില്‍ അലന്‍സിയറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിവ്യ ഗോപിനാഥ് പറയുന്നത്. ഒട്ടേറെ സ്ത്രീകളോട് അലന്‍സിയര്‍ മോശമായി പെരുമാറിയിട്ടുണ്ടത്രെ. ഇതുസംബന്ധിച്ച് തനിക്കറിയാമെന്നും ദിവ്യ പറയുന്നു. ഈ വിവരങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് തനിക്കുണ്ടായ അനുഭവം പരസ്യമാക്കാന്‍ തീരുമാനിച്ചതെന്നും ദിവ്യ വെളിപ്പെടുത്തി.

തന്‍റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറിനൊപ്പം അഭിനയിച്ചത്. അയാളെ നേരിട്ട് കാണുന്നത് വരെ ആദരവാണുണ്ടായിരുന്നത്. പക്ഷെ നേരിട്ട് കണ്ടപ്പോഴാണ് അയാളുടെ ലൈംഗികവൈകൃതങ്ങളെ മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണ് ഈ പുരോഗമന വാദമെന്ന് മനസിലായത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴ് തവണ അലൻസിയറിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നു എന്നാണ് ദിവ്യ ആരോപിക്കുന്നത്.

ആഭാസം എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അലൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായത്. തന്‍റെ ബെഡിൽ അനുവാദമില്ലാതെ അലൻസിയർ വന്നുകിടക്കാൻ ശ്രമിച്ചു. മാറിടത്തിലേക്ക് നോക്കി അനാവശ്യങ്ങൾ പറഞ്ഞു. ചിത്രീകരണത്തിനിടെ പലതവണ അശ്ലീല ചുവയോടെ സംസാരിച്ചെന്നും അസ്യസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നും ദിവ്യ ആരോപിച്ചിരുന്നു.

നടിയുടെ മുറിയിൽ കയറിയത് സൗഹൃദത്തിന്‍റെ പേരിലായിരുന്നുവെന്നും മദ്യലഹരിയിൽ പലപ്പോഴും ദ്വയാർഥപ്രയോഗം നടത്തിയിട്ടുണ്ടെന്നും അലൻസിയർ സമ്മതിക്കുന്നു. ദിവ്യയോട് താൻ നേരിട്ട് ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ ഇത്തരം തമാശകൾ താൻ പറഞ്ഞിട്ടുണ്ട്, മറ്റുള്ളവർ അത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്ന് അലൻസിയർ സമ്മതിക്കുന്നതായി ഒരു പ്രമുഖ ചാനലിന്‍റെ ഓൺലൈൻ  മാധ്യമം ആണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത്.

prp

Related posts

Leave a Reply

*