മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടനെ തന്നെ നിര്‍ത്തിവക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പോ, ഇ ആധാര്‍ ലെറ്ററോ ഉപഭോക്താക്കള്‍ നല്‍കിയാല്‍ കമ്പനികള്‍ സ്വീകരിച്ചേക്കും.

ഇതോടെ ആധാറില്‍ നിന്നുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ചുള്ള നടപടികളിലേക്ക് കമ്പനികള്‍ക്ക് തിരിച്ചുപോവേണ്ടി വരും. ആധാര്‍ തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് പകരം പുതിയൊരു രീതി ഒക്ടോബര്‍ 15 ന് മുമ്പ് അവതരിപ്പിക്കാന്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കമ്പനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ആധാര്‍ ഉപയോഗം നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Related posts

Leave a Reply

*