വിമാനത്തില്‍ ബോളിവുഡ് നടി അപമാനിക്കപ്പെട്ട സംഭവം; വികാസ് സച്ചദേവ് കുറ്റക്കാരനല്ലെന്ന് ഭാര്യ

മുംബൈ: വിമാനത്തില്‍ വച്ച്‌ പീഡിപ്പിക്കപ്പെട്ടതായ ബോളിവുഡ് നടിയുടെ ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അറസ്റ്റ് ചെയ്യപ്പെട്ട വ്യവസായി വികാസ് സച്ചദേവിന്‍റെ ഭാര്യ ദിവ്യ സച്ച്‌ദേവ്. പ്രശസ്തിക്ക് വേണ്ടിയാണ് പെണ്‍കുട്ടി ഇതിന് മുതിര്‍ന്നതെന്നും, തന്‍റെ ഭര്‍ത്താവിനെതിരെ   ഉന്നയിച്ചിരിക്കുന്നതെന്നും അവര്‍ മുംബൈയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പൊലീസ് 39 കാരനായ വികാസിനെ അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന തന്‍റെ ഭര്‍ത്താവ്, ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാനസികമായി തളര്‍ന്ന നിലയിലായിരുന്നുവെന്നാണ് ദിവ്യയുടെ  വിശദീകരണം.

”ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ സൈറ പ്രതികരിക്കാതിരുന്നത്? രണ്ട് മണിക്കൂറിന് ശേഷം മാത്രം അവര്‍ പ്രതികരിച്ചത് എന്തുകൊണ്ടാണ്? സൈറയുടെ അമ്മയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും അപ്പോള്‍ ഒച്ചയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഞങ്ങളുടെ കുടുബം. ഒന്‍പത് വയസായ കുട്ടിയുണ്ട് ഞങ്ങള്‍ക്ക്. വികാസിന് ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ സാധിക്കില്ല”. ദിവ്യ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ എയര്‍ വിസ്താര ഫ്ളൈറ്റില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത നടിക്ക് നേരെ പീഡനശ്രമം നടന്നത്. സഹായമഭ്യര്‍ഥിച്ച്‌ നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്.

 

 

prp

Related posts

Leave a Reply

*