ശബരിമലയ്ക്ക് പോകാന്‍ ശ്രമിച്ച ബിന്ദുവിന് ക്ലാസില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ട ശരണം വിളി

കോഴിക്കോട്: ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു കുട്ടികള്‍ക്കെതിരെ പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ബിന്ദു തിങ്കളാഴ്ചയാണ് അഗളി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെത്തിയത്.

എന്നാല്‍ ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികള്‍ക്ക് ശരണം വിളിച്ചുകൊണ്ടാണ് വരവേറ്റത്.ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ടീച്ചര്‍ പരാതി പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ചയും കുട്ടികളുടെ ഭാഗത്തു നിന്ന് ഇത് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബിന്ദു സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി എഴുതി നല്‍കി.

പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്‍ററി വിഭാഗം കുട്ടികളുടെ അസംബ്ലി വിളിച്ച്‌ ചേര്‍ത്ത് കുട്ടികളെ കാര്യങ്ങള്‍ മനസിലാക്കി. അധ്യാപികയും കുട്ടികളും സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനെതിരെ ബിന്ദു ഫേസ്‌ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

prp

Related posts

Leave a Reply

*