മൂന്ന് വര്‍ഷമായി വെള്ളത്തിന് വേണ്ടി പോരാടുന്ന ഒരു ഗ്രാമം

മധ്യപ്രദേശ്: വേനല്‍ക്കാലത്ത് വെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍തന്നെ പരിഭ്രാന്തിയാണ്. വെള്ളത്തിന് വേണ്ടി എവിടെയ്ക്ക് പോകും എന്നതാണ് ചിന്ത. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി വെള്ളത്തിന് വേണ്ടി പോരാടുന്ന ഒരു ജനതയുണ്ട്. മധ്യപ്രദേശിലെ ടികാംഗഡ് എന്ന ഗ്രാമത്തിലുള്ളവരാണ് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നത്.

നിത്യോപയോഗത്തിനായി അഞ്ച് കിലോമീറ്ററോളം ദിവസവും യാത്ര ചെയ്താണ് ഗ്രാമീണര്‍ വെള്ളം ശേഖരിക്കുന്നത്. 3000 ജനസംഖ്യയുള്ള ടികാംഗഡ് ഗ്രാമത്തില്‍ ഭൂരിഭാഗം പേരും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ പലതും ആരംഭിച്ചെങ്കിലും ഗ്രാമത്തിലേക്ക് വെള്ളം മാത്രം ഇതുവരെ എത്തിയിട്ടില്ല.

”വെള്ളത്തിനായി ഉത്തര്‍പ്രദേശ് അതിര്‍ത്തി വരെ ഞങ്ങള്‍ യാത്ര ചെയ്യാറുണ്ട്. വെള്ളമെടുക്കാന്‍ പോകേണ്ടതിനാല്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. കുടിവെള്ളം ഇല്ലാത്തതിനാല്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ദിവസവും അഞ്ച് കിലോമീറ്ററോളം നടന്നാണ് വെള്ളം ശേഖരിക്കാന്‍ പോകുന്നത്”, ഗ്രാമവാസികള്‍ പറയുന്നു.

കുടിവെള്ള ക്ഷാമത്തിന് പുറമെ സ്‌കൂള്‍, റോഡ്, വൈദ്യുതി തുടങ്ങി അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ടികാംഗഡ് ഗ്രാമത്തെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും ജില്ലാ ഭരണകൂടവും തങ്ങളെ തഴയുകയാണെന്നും ഗ്രാമീണര്‍ ആരോപിക്കുന്നു.

prp

Related posts

Leave a Reply

*