മലയാളികളുടെ അസ്ഥിയ്ക്ക് പിടിച്ച പ്രണയം; ’96’ നെ വിടാതെ ട്രോളന്മാര്‍

കിടിലനൊരു റൊമാന്‍റിക് ചിത്രം കാണണമെന്നുള്ളവര്‍ 96 ന് ടിക്കറ്റെടുത്താല്‍ മതി. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുകയാണ്.

നായകനായി വിജയ് സേതുപതി തകര്‍ക്കുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങി നിറയെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്.

96 എന്ന സിനിമ കണ്ടവര്‍ക്കെല്ലാം ഒറ്റ വാക്കില്‍ പറയാന്‍ ഉള്ളത് വണ്ടര്‍ഫുള്‍ ഫീലിംഗ് ആണെന്നതാണ്. അടുത്ത കാലത്തൊന്നും ഇത്രയും ഫീലോട് കൂടി സിനിമ കണ്ടിട്ടില്ലെന്നും ആരാധകര്‍ പറയുന്നു.

വിജയ് സേതുപതിയുടെ പുതിയ സിനിമ നന്നായിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. സേതുപതിയെന്ന് വിളിക്കരുതെന്നും അദ്ദേഹത്തെ സേതുപതി അണ്ണന്‍ എന്ന് വിളിക്കാനുമാണ് ആരാധകര്‍ പറയുന്നത്.

കുറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ഫീല്‍ഡിലേക്ക് തിരിച്ച് വന്ന നടിയാണ് തൃഷ. ശേഷം തൃഷയുടെ ഗംഭീര പ്രകടനമാണ് 96 എന്ന സിനിമയിലൂടെ കാണാന്‍ സാധ്യച്ചതെന്ന കാര്യത്തില്‍ സംശയമില്ല.

ഓവര്‍ ഹൈപ്പ് ഇല്ലാതെ വന്ന് വെറും മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ സിനിമകളുണ്ട്. അത്തരത്തില്‍ അടുത്ത കാലത്ത് റിലീസിനെത്തിയ രണ്ട് സിനിമകളാണ് വരത്തനും 96 ഉം.

ഫഹദ് ഫാസിന്റെയും വിജയ് സേതുപതിയുടെയും അടുത്ത കാലത്തിറങ്ങിയ സിനിമകള്‍ പരിശേധിച്ചാല്‍ ഒരു കാര്യം മനസിലാവും. രണ്ട് പേര്‍ക്കും കിട്ടുന്നതെല്ലാം മറ്റ് നടന്മാര്‍ക്ക് കിട്ടാത്ത വെറൈറ്റി സ്‌ക്രിപ്റ്റുകളാണ്.

96 കണ്ടിറങ്ങിയ ഏതൊരാള്‍ക്കും ആദ്യം മനസില്‍ ഓടി വരുന്നത് അത് പോലെ ഒരു പത്താം ക്ലാസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘമം സംഘടിപ്പിക്കണം എന്നാകും.

സ്‌നേഹിക്കുന്ന പെണ്ണിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഹൃദയം പട പടാന്ന് അടിക്കുന്ന ആ ഫീല്‍ ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് 96 ലെ ഈ രംഗം അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവും.

ചിത്രത്തില്‍ ജാനു എന്ന തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യമെന്താണെന്ന് വെച്ചാല്‍ ആ കുട്ടി പത്തനംതിട്ട സ്വദേശിനിയായ ഗൗരിയാണ്.

prp

Related posts

Leave a Reply

*