കൊഴിയുമോ നഡാല്‍ വസന്തം…

ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന് ഞായറാഴ്ച റൊളാങ് ഗാരോസില്‍ തുടക്കമാകുമ്പോള്‍ കായിക ലോകം ആകാംക്ഷയിലാണ്. പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍ ആധിപത്യം തുടരാന്‍ ചക്രവര്‍ത്തി റാഫേല്‍ നഡാലിനാകുമോ?. അതോ ഫ്രഞ്ച് ഓപ്പണ്‍ എന്ന കിട്ടാക്കനി ഇക്കുറി ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച് കൈലപ്പിടിയിലൊതുക്കുമോ?. ഇരുവരെയും അപ്രസക്തരാക്കി റോജര്‍ ഫെഡററോ ആന്‍ഡി മറേയോ കിരീടത്തില്‍ മുത്തമിടുമോ?. അപ്രതീക്ഷിതമായ മറ്റൊരു ചാമ്പ്യന്‍ ഉയര്‍ന്നു വരുമോ?.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരുവട്ടം മാത്രം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നഷ്ടപ്പെടുത്തിയ റാഫേല്‍ നഡാല്‍ ഹോട്ട് ഫേവറിറ്റായിട്ടാണ് ഓരോ വര്‍ഷവും ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നത്. ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാകാനും കാരണക്കാരന്‍ നഡാല്‍ തന്നെ. റൊളാങ് ഗാരോസില്‍ ഒമ്പതു തവണ കിരീടമുയര്‍ത്തിയ നഡാലിന്റെ ഇപ്പോഴത്തെ മങ്ങിയ ഫോമാണ് എതിരാളികള്‍ക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നത്. 2004നു ശേഷം ഇതാദ്യമായി ഫ്രഞ്ച് ഓപ്പണു മുന്നോടിയായി യൂറോപ്പിലെ ഒരു ക്ലേ കോര്‍ട്ട് കിരീടം പോലും നഡാലിന് സ്വന്തമാക്കാനായില്ല. കരിയറിലെ വലിയ പ്രതിസന്ധിയിലാണ് നഡാല്‍. സീസണില്‍ ഒരു കിരീടം മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കാനായത്.

prp

Leave a Reply

*